കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് ഫെബ്രുവരി 26 ന് കൊടിയേറും.
ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ മുതൽ അഖണ്ഡനാമജപം, 6.30നു ശുദ്ധിക്രിയ, വൈകിട്ട് പൊറോലം ദേശ വാസികളുടെ കലവറ നിറയ്ക്കൽ ഘോഷയാത്ര, 6.15നു മാതൃസമിതി നേതൃത്വത്തിൽ ഭജന, തുടർന്ന് തന്ത്രി പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റം. തുടർന്ന് ശ്രീഭൂതബലി, തിരുനൃത്തം, മാതൃസമിതിയുടെ തിരുവാതിരക്കളി, 9.30നു ദീക്ഷിത ദിനേഷിന്റെ ആധ്യാത്മിക പ്രഭാഷണം, 10.30 നു നൃത്ത സംഗീത നാടകം കണ്ണകി. തുടർന്ന് പുരാണ സിനിമാപ്രദർശനം.
ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിട്ടയില്ലത്തേക്ക് എഴുന്നള്ളത്ത്, തുടർന്ന് ഇല്ലത്ത് വച്ച് ദീപാരാധനയും തിരുനൃത്തവും, 7 മണിക്ക് ക്ഷേത്രത്തിൽ തിരുവാതിരക്കളി, 7.15നു ഇൻസ്ട്രുമെന്റ് മ്യൂസിക്, 8 മുതൽ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ.
ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം തായമ്പക, 9.15നു തിരുവാതിരക്കളി, 9.30നു നാടകം ശ്രീ കതിവന്നൂർ വീരൻ, മാർച്ച് 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തായമ്പക, 7.15നു എതിരേൽപ്, 7.30നു ശ്രീഭൂതബലി, തുടർന്ന് തിരുനൃത്തം. 9.15നു ഭരതനാട്യം. രണ്ടിനു രാവിലെ 10നു അക്ഷരശ്ലോക സദസ്സ്, വൈകിട്ട് 5നു തായമ്പക, രാത്രി 8നു ഗ്രാമബലി, പള്ളിവേട്ട, പള്ളിക്കുറുപ്പ്. സമാപന ദിവസമായ ഫെബ്രുവരി 3നു പുലർച്ചെ 5നു കണിദർശനം, 9നു ആറാട്ട്, 12നു കൊടിയിറക്കൽ, ഉച്ചയ്ക്ക് 1 മണിക്ക് ആറാട്ട് സദ്യ, വൈകിട്ട് 5 മണിക്ക് ഇരട്ട തായമ്പക, അഷ്ടപദി, പഞ്ചവാദ്യം, മേളപ്രദക്ഷിണം, 7 മണിക്ക് ശ്രീഭൂതബലി, തുടർന്ന് തിരുനൃത്തം.