മയ്യില്‍ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വിൻസ്റ്റാ ഡയഗ്നോസ്റ്റിക്, കേരള ഗൈനക്കോളജി സൊസൈറ്റി എന്നീ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ അര്‍ബുദ നിര്‍ണയ ക്യാമ്പ് മാർച്ച് 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടക്കും.
മയ്യില്‍ വിന്‍സ്റ്റാ ലാബില്‍ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9446 270 050, 9744 002 733 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.