തിരുവനന്തപുരം :- സംസ്ഥാനത്തു കഴിഞ്ഞ വർഷം നായകളുടെ കടിയേറ്റു ചികിത്സ തേടിയത് 3.16 ലക്ഷം പേർ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 50,870 . കുറവ് വയനാട്ടിലും– 5719. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതിന്റെ കണക്ക് സർക്കാർ പ്രത്യേകമായി ശേഖരിക്കുന്നില്ല. 2019ലെ കണക്ക് അനുസരിച്ചു സംസ്ഥാനത്തു 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്.
കേന്ദ്രത്തിന്റെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടം അടുത്തിടെ പരിഷ്കരിച്ച് കർശന നിബന്ധനകൾ ഏർപ്പെടുത്തിയതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ബുദ്ധിമുട്ടായി. സംസ്ഥാനത്തെ 15 എബിസി കേന്ദ്രങ്ങളിൽ മിക്കതും നന്നായി പ്രവർത്തിക്കുന്നില്ലെങ്കിലും പുതുതായി 5 എണ്ണം കൂടി നിർമിക്കുന്നുണ്ട്.