സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ് ; പവന് 320 രൂപ കുറഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

ഇന്ന് രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔൺസിന് 1.19 ഡോളർ (0.04%) താഴ്ന്ന് 2,905.79 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 

Previous Post Next Post