കെ.എസ്&എസി സുവർണജൂബിലി സാംസ്കാരികോത്സവം ഉദ്ഘാടനം മാർച്ച് 4 ന്: പോസ്റ്റർ പ്രകാശനം ചെയ്തു

 


കരിങ്കൽക്കുഴി:-കെ എസ് & എ സിയുടെ സുവർണജൂബിലി ആഘോഷം  മാർച്ച് 4 ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. അഡ്വ പി. സന്തോഷ് കുമാർ എം പി, യുവജനക്ഷേമ ബോർഡ് അംഗം വി.കെ. സനോജ്, ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷയും എഴുത്തുകാരിയുമായ ഡോ. കെ.വി. ഫിലോമിന എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്ന് ഉത്തര കേരളഗാനോത്സവം മെഗാ മ്യൂസിക് റിയാലിറ്റി ഷോ അരങ്ങേറും.

പരിപാടിയുടെ ആദ്യ പോസ്റ്റർ കെ.എസ് & എ.സി രക്ഷാധികാരി കെ. നാരായണൻ മാസ്റ്റർ വി. കൃഷ്ണൻ കരിങ്കൽക്കുഴിക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡൻ്റ് വിജേഷ് നണിയൂർ, സെക്രട്ടരി രജിത്ത് എ.വി എന്നിവർ ചേർന്ന് നാരായണൻ മാസ്റ്റരെ ആദരിച്ചു. ടി. കൃഷ്ണൻ, പി. രവീന്ദ്രൻ, പ്രഭ മിഡാസ്,എ ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ വി വി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.

Previous Post Next Post