കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്‌കൂൾ ശതാബ്ദി ആഘോഷം 'ശതപൂർണ്ണിമ 2025' ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്ക് മുതൽ 1 മണി വരെ കൊളച്ചേരി എ.യു.പി സ്കൂളിൽ നടക്കും.
ശിശുരോഗ വിഭാഗം , ചർമ്മരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ജനറൽ സർജ്ജൻ, ജനറൽ പ്രാക്ടീഷനർ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്യും. ഹെൽത്ത് കാർഡ് ഉള്ളവർക്ക് എല്ലാ ലാബ് ടെസ്റ്റുകളും 20% കിഴിവും എല്ലാ മരുന്നുകൾക്കും 12% ശതമാനം ഉണ്ടായിരിക്കും. കണ്ണൂർ CLOUDEX സ്കാനിങ് സെന്ററിൽ MRI, USG സ്കാനിങ്ങുകൾക്ക് 40% വരെയുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ വിതരണം ചെയ്യും. എല്ലാ രക്തപരിശോധനകൾക്കും 20% കിഴിവും മരുന്നുകൾക്ക് 15% കിഴിവും ഉണ്ടായിരിക്കും.