മയ്യിൽ :- ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ശിവരുദ്രയെ ബി ജെ പി ചെക്കിക്കാട് ബൂത്ത് കമ്മിറ്റി അനുമോദിച്ചു. ബൂത്ത് സെക്രട്ടറി ശിവരാമകൃഷ്ണൻ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത് മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് ജ്യോതി ,സജിന എന്നിവർ പങ്കെടുത്തു. രണ്ടര വയസ്സു മാത്രം പ്രായമുള്ള കൊച്ചു മിടുക്കി ശിവരുദ്ര പാവന്നൂർ മൊട്ടയിലെ പ്രജീഷ് - കീർത്തന ദമ്പതികളുടെ മകളാണ്.
28 ഇന്ത്യൻ സംസ്ഥാനങ്ങളുടെ പേര്, കേരളത്തിലെ 14 ജില്ലകളുടെ പേര്,7 ഭൂകണ്ഡങ്ങളുടെ പേര്, 17 രാജ്യങ്ങളുടെ പതാക തിരിച്ചറിയൽ, 7 ദിവസങ്ങളുടെ പേര്, 12 മാസങ്ങളുടെ പേര്, 23 പ്രശസ്തരുടെ പേര്, 20 മൃഗങ്ങളുടെ പേര്, ഇംഗ്ലീഷ് മലയാളം നമ്പേഴ്സ് 1 മുതൽ 10 വരെ , 11 ശരീരഭാഗങ്ങൾ, 14 പച്ചക്കറികൾ എന്നിവയിലൂടെയാണ് ശിവരുദ്ര റെക്കോർഡിൽ ഇടം നേടിയത്.