ബൈക്കിൽ എത്തിയ സംഘം മാല കവർന്നു

 


മട്ടന്നൂർ :- ബൈക്കിലെത്തിയ സംഘം കാൽനട യാത്രക്കാരി യുവതിയുടെ സ്വർണ മാല പൊട്ടിച്ച് കടന്ന് കളഞ്ഞു. ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ കോളയാട് ചോലയിലാണ് സംഭവം.റോഡരികിലൂടെ നടന്ന് പോകുക ആയിരുന്ന കോളയാട് ചോല സ്വദേശി കെ കെ ഷിജിനയുടെ നാല് പവൻ സ്വർണ മാലയാണ് സംഘം കവർന്നത്.

കണ്ണവം പൊലീസ് എസ് എച്ച് ഒ പി.ഉമേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കേസ് അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.

Previous Post Next Post