കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വ ടൗൺ പ്രഖ്യാപനവും പൊതു ഇടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കലും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ബാബു പദ്ധതി വിശദീകരണം നടത്തി. മെമ്പർമാരായ കെ.പി നാരായണൻ, വത്സൻ മാസ്റ്റർ, റാസിന, സീമ കെ.സി, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ നിവേദിത നന്ദി പറഞ്ഞു.