ശിവശ്ലോകങ്ങളാൽ മുഴുകി ക്ഷേത്രങ്ങൾ ; മഹാശിവരാത്രി ആഘോഷം തുടങ്ങി


കണ്ണൂർ :- മഹാശിവരാത്രി ആഘോഷം തുടങ്ങി. ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ചൊവ്വാഴ്ച മുതൽ തന്നെ പ്രത്യേക പൂജകളും നാമജപങ്ങളും തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ വരെ ആഘോഷങ്ങൾ നീണ്ടുനിൽ ക്കും. ശിവക്ഷേത്രങ്ങൾക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലും വിശേഷാൽ ചടങ്ങുകൾ തുടങ്ങി. മാതാഅമൃതാനന്ദമയി മഠം, സത്യസായി മഠങ്ങൾ, വിവിധ ഹൈന്ദവകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികളും പൂജകളുമുണ്ട്.

ജില്ലയിലെ പ്രധാന ശിവക്ഷേത്രമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ദർശനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടാകും. ഉച്ചയ്ക്ക് 12.30 മുതൽ നാലുവരെ ദർശ നമില്ല. വൈകീട്ട് നാല് മുതൽ ദർശനം തുടരും. രാത്രി ഉത്സവം കഴിയുന്നതുവരെ അക ത്ത് പ്രവേശനമുണ്ടാവില്ല. പുലർച്ചെ നാലിന് മുതൽ കണിക്ക് തൊഴൽ, പൂജകൾ, രാത്രി 8.30 ന് ശ്രീഭൂതബലി, ആനപ്പുറത്ത് ഉത്സവം, 12-ന് ശേഷം തൃച്ചംബരത്തുനിന്ന് എഴുന്നള്ളിപ്പ്. തുടർന്ന് ശങ്കരനാരായണ പൂജ. തൃച്ചംബരത്തപ്പൻ മടങ്ങിയതിനു ശേഷം ഭക്തജനങ്ങൾക്ക് ദർശനം. അത്താഴപൂജ.

ചൊവ്വ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് ചൊവ്വ ശിവക്ഷേത്ര അയ്യപ്പഭജനസമിതി അവതരിപ്പിക്കുന്ന ഭജന, 6.30ന് സാംസ്കാരിക സദസ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഡോ. സ്മിത. എസ്. പിള്ള അവതരിപ്പിക്കുന്ന കഥക് നൃത്തം, 8.30-ന് ഭക്തിഗാനസുധ, 10.30ന് ഡോ. ലത ബിജു അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, 12.30ന് ഭക്തിഗാന മേള, വ്യാഴാഴ്ച പുലർച്ചെ 1.30ന് ഭദ്രായനം നാടകവും ഉണ്ടാകും.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വിപുലമായ ആധ്യാത്മിക പരിപാടികളോടെ ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ശിവപാർവതി പൂജ. 8.15-ന് നടക്കുന്ന സാംസ്കാരിക സംമ്മേളനം മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എൻ.കെ ബൈജു ഉദ്ഘാടനം ചെയ്യും. മുന്നാക്കസമുദായ വികസന കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ വിശിഷ്ടാതിഥിയാകും. വ്യാഴാഴ്ച രാവിലെ അഞ്ച് മുതൽ വാവലി തീർഥക്കരയിൽ ബലി തർപ്പണത്തിന് സൗകര്യം ഉണ്ടായിരി ക്കുമെന്ന് കൊട്ടിയൂർ ദേവസ്വം എക്സി. ഓഫീസർ കെ.ഗോകുൽ അറിയിച്ചു.

Previous Post Next Post