കുറ്റ്യാട്ടൂർ :- മൈഭാരത്, നെഹ്റു യുവകേന്ദ്ര എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി സോപാനം വോളി ടീം.
മുഴപ്പിലങ്ങാട് ഇ.കെ നായനാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യൂത്ത് വോളിബോൾ മത്സരത്തിൽ പ്രിയദർശിനി മുഴപ്പാലയെ പരാജയപ്പെടുത്തിയാണ് കുറ്റ്യാട്ടൂർ പഴശ്ശിയിലെ സോപാനം വിജയ കിരീടവും സംസ്ഥാന തല മത്സരത്തിനുള്ള യോഗ്യതയും നേടിയത്.