കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. കെ.വി അസ്മയുടെ അദ്ധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
വാക്കർ ,വീൽചെയർ, ഹിയറിംഗ് ഹെഡ് എന്നിവ വിതരണം ചെയ്തു. മെമ്പർമാരായ റാസിന.എം, കെ.പി നാരായണൻ , ഐ സി ഡി എസ് സൂപ്പർ വൈസർ ശ്രീദേവി എന്നിവർ പങ്കെടുത്തു.