മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മയ്യിൽ മണ്ഡലം ചെറുപഴശ്ശി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പറും ഡിസിസി വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വിനീത അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജനീഷ് ചപ്പാടി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബൂത്ത് പ്രസിഡണ്ട് അഷ്റഫ് പി.വി സ്വാഗതവും KSU ബ്ലോക്ക് പ്രസിഡന്റ് നിഹാൽ നന്ദിയും പറഞ്ഞു.