മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം, സുപ്രഭ കലാനിലയം എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം എം.ടി നഗറിൽ നടന്നു. വൈകുന്നേരം 6 മണി മുതൽ ജിന ടീച്ചർ പരിശീലിപ്പിച്ച ശിശുമന്ദിരത്തിലെ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ചു. തുടർന്ന് ജി.വി സനീഷ് പരിശീലിപ്പിച്ച നവചേത നവചേതന ബാലവേദിയുടെ കരാട്ടേ പ്രദർശനം വനിത വേദിയുടെ യോഗ പ്രദർശനം, പ്രമീള പരീശീലിപ്പിച്ച സംഗീതശില്പം എന്നിവ അരങ്ങേറി.
സംസ്കാരിക സമ്മേളനം പു.ക.സ സംസ്ഥാന സെക്രട്ടറിഎം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. സി.അരവിന്ദാക്ഷൻ, പി.കുഞ്ഞികൃഷ്ണൻ ,കെ.കെ രാഘവൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിഭകൾക്കുള്ള ആദരവ് ഡോ. ശ്യാം കൃഷ്ണൻ , അശ്വന്ത് എ.കെ ശ്യാമള എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് മധുരിമ പ്രശാന്ത് സംവിധാനം ചെയ്ത നൃത്തസന്ധ്യയും സുമ രചനയും സംവിധാനവും നിർവഹിച്ച സുപ്രഭാനിലയം ചെറുപഴശ്ശി അവതരിപ്പിച്ച ഹാപ്പി ഡത്ത് നാടകവും അരങ്ങേറി.