മയ്യിൽ :- 2024 മുതൽ നടപ്പിലാകേണ്ട ശമ്പള പെൻഷൻ നടപടികൾ അടിയന്തിരമായും ആരംഭിക്കുക, മയ്യിൽ - ചാലോട് മട്ടന്നൂർ എയപോർട്ട് റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കുക, മയ്യിൽ കേന്ദ്രീകരിച്ച് സബ് രെജിസ്ട്രാർ ഓഫീസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ മയ്യിൽ ചേർന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.വി യശോദ ടീച്ചർ പതാക ഉയർത്തി സമ്മേളന നടപടികൾ ആരംഭിച്ചു. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ഇ.മുകുന്ദൻ ,ബ്ലോക്ക് രക്ഷാധികാരി. കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.നാരായണൻ വരവ് ചെലവ് കണക്കും ജോ. സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ അനുശോചന പ്രമേയവും വൈസ് പ്രസിഡന്റ് സി.രാമകൃഷണൻ മാസ്റ്റർ ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. മാസിക പ്രവർത്തനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മലപ്പട്ടം, മയ്യിൽ , കൊളച്ചേരി, യൂണിറ്റുകൾക്ക് ഇ.മുകുന്ദൻ അവാർഡ് വിതരണം ചെയ്തു. ജോ.സെക്രട്ടറി എം.വി ഇബ്രാഹിം കുട്ടി സ്വാഗതവും കെ.കെ ലളിതകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : കെ.വി യശോദ ടീച്ചർ
സെക്രട്ടറി : സി.പത്മനാഭൻ
ഖജാൻജി : കെ.നാരായണൻ