കമ്പിൽ :- ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടപ്പാത ശുചീകരിച്ചു. ചോയിച്ചേരി പാലം മുതൽ പാറേയിൽ താഴെ വരെയുള്ള നടപാതയാണ് കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ് സെക്രട്ടറി ചെറുവാക്കര പുരുഷോത്തമൻ നേതൃത്വം നൽകി.