കണ്ണൂർ :- കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗോള്‍ഡ് ഹണി എന്ന സ്ഥാപനം തേനും തേന്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്ന ഹണി നാച്ചുറല്‍ സോപ്പ് വിപണിയില്‍ ഇറക്കി.
പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകുന്ന ചര്‍മ്മ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് വളരെ ഫലപ്രദമാണ്. കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയിലും പയ്യന്നൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയിലും സോപ്പ് ലഭ്യമാണ്. വില 155 രൂപ.