നാറാത്ത്:- നാറാത്ത്ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നൽകുന്ന പി വി സി വാട്ടർ ടാങ്ക് വിതരണോദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ ജി, ഫിഷറീസ് ഓഫീസർ അലീന ജോസ്, അക്വാ കൾച്ചർ പ്രമോട്ടർ അർഷിദ തുടങ്ങിയവർ സംബന്ധിച്ചു.