മാട്ടൂൽ :- സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂൽ - അഴീക്കൽ ഫെറി സർവീസ് നടത്തുന്ന എസ്-48-ാം നമ്പർ ബോട്ടിൽ നിന്നും വെള്ളത്തിൽ ചാടിയയാളെ രക്ഷപ്പെടുത്തി. ഹംസ മാട്ടൂൽ എന്നയാളെയാണ് ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തിയത്. വളപട്ടണം പുഴ അറബിക്കടലിനോട് ചേരുന്ന ശക്തമായ ഒഴുക്കുള്ള അഴിമുഖം കടന്നാണ് ബോട്ട് സർവീസ് നടത്തുന്നത്. അഞ്ച് വർഷം മുമ്പ് വരെ സ്വകാര്യ ബോട്ട് ആണ് ഫെറി സർവീസ് നടത്തിയിരുന്നത്.
തുടർച്ചയായി പല അപകടങ്ങളും, സുരക്ഷാ വീഴ്ചയും ഉണ്ടായതിനെ തുടർന്ന്, പൊതുജനങ്ങളുടെയും തദ്ദേശവാസികളുടേയും വിനോദ സഞ്ചാരികളുടേയും ആവശ്യപ്രകാരം കേരള സർക്കാർ ഫെറിസർവീസ് എറ്റെടുത്ത്, സംസ്ഥാന ജലഗതാഗത വകുപ്പിനെ സർവീസ് നടത്താൻ ചുമതലപ്പെടുത്തുകയായിരുന്നു.
സർക്കാർ ബോട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരായ രതീഷ് കെ.ആർ, ശ്രീജിത്ത് എച്ച്, അനിൽകുമാർ.എസ്, നിയാസ് വി.ഇ, രമേശൻ.ടി.വി എന്നിവരോടൊപ്പം അഴീക്കൽ വി.എച്ച്.എസ്.എസ് വിദ്യാർത്ഥി ഷമ്മാസ് മടക്കരയും രക്ഷപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.