മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്റേയും സുപ്രഭ കലാനിലയത്തിന്റേയും വാർഷികാഘോഷത്തിടനുബന്ധിച്ച് നടമ്മൽ ബ്രദേഴ്സ് കാലടിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ ജെ.സി.ടി കടൂർ വിജയികളായി. ബി.ബി കാവുംചാൽ റണ്ണേഴ്സ് ആയി.
22 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കെ.സുധാകരൻ മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പി.കഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി അക്ഷയ് സ്വാഗതം പറഞ്ഞു.