ദുബായ്:-കണ്ണൂരിലെ പാലത്തുങ്കര നിവാസികളുടെ മഹാസംഗമം ദുബായ് ഗ്ലന്ടെയിൽ സ്കൂളിൽ വെച്ച് നടന്നു.കഴിഞ്ഞ 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച സംഗമത്തിൽ നാനൂറിലധികം പേർ പങ്കെടുത്തു.രാവിലെ 10 മണിയോടെ ആരംഭിച്ച കലാ സാംസ്ക്കാരിക കായിക പരിപാടികൾ രാത്രി 10 മണിവരെ നീണ്ടുനിന്നു.
പരിപാടിയിൽ കഴിഞ്ഞ 40 വർഷത്തിലധികമായി യു എ യിൽ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന പാലത്തുങ്കര നിവാസികളെ ശിലാഫലകം നൽകി . നാട്ടിലെ വിവിധ ഇനം പഴയ കാല കളികൾ നടത്തിയും പലഹാരങ്ങളും മിഠായികളും വിതരണം നടത്തിയത് കുട്ടികളിൽ ഏറെ ആവേശമുയർത്തി. ആദരിച്ചു . കമ്പവലിയും ഡപ്പയേറും മാന്ത്രിക പ്രദർശനവും പരിപാടിക്ക് കൊഴുപ്പേറി. നിറഞ്ഞ കാണികൾക്ക് മുമ്പിൽ നടന്ന വാശിയേറിയ കമ്പവലി ഫൈനലിൽ കരുത്തരായ നെല്ലിക്കപ്പാലത്തിനു മുമ്പിൽ പള്ളിപ്പറമ്പ് അടിയറവു പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെ യും മുതിർന്നവരയുടെയും വിവിധ പരിപാടികൾക്ക് പുറമെ വൈകിട്ടോടെ നിറഞ്ഞ സദസ്സിനു മുമ്പിൽ മുട്ടിപ്പാട്ടും അരങ്ങേറി. പഴയകാല കല്യാണ രാവുകളെ അനുകരിച്ചു നടത്തിയ വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങ് കാണികളിൽ കൗതുകവും ചിരിയുമുണർത്തി. രാത്രി എട്ടുമണിയോടെ നടന്ന വാശിയേറിയ ഫുട്ബാൾ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് സി ബി ടി തൈലവളപ്പിനെ തോൽപ്പിച്ചു ഗ്രീൻ വലി നെല്ലിക്കപ്പലം ജേതാക്കളായി.