കണ്ണൂർ :- പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കണ്ണൂരിലെ സീഡ് സൊസൈറ്റിയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി.
ഓഫീസിൽ നിന്ന് രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓഫീസ് പൂട്ടി സീൽ ചെയ്യുകയും ചെയ്തു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി സീൽ ചെയ്തത്.