കല്യാട് താഴത്ത് വീട്ടിൽ സുധാകരൻ നമ്പ്യാർ നിര്യാതനായി

 


കൂടാളി:-കൂടാളി പോസ്റ്റ് ഓഫീസിന് സമീപം 'നിശാന്തി'ൽ കല്യാട് താഴത്ത് വീട്ടിൽ സുധാകരൻ നമ്പ്യാർ (80) നിര്യാതനായി.

കൂടാളി ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനും കല്യാട് താഴത്ത് വീട് കുടുംബ ട്രസ്റ്റ് സെക്രട്ടറിയും സാമൂഹ്യ സാംസ്കാരിക ശാസ്ത്ര രംഗത്ത് സജീവ സാന്നിധ്യവും ആയിരുന്നു.

ഭാര്യ: എ കെ ലക്ഷ്മിക്കുട്ടി. 

മക്കൾ: ഡോ. പ്രശാന്ത് (റിട്ട. ലഫ്. കേണൽ), നിഷ. 

മരുമക്കൾ: അഞ്‌ജന, അനൂപ് (ഓസ്ട്രേലിയ).

സഹോദരങ്ങൾ: ഭാരതി, ഡോ. രാധ, ചന്ദ്രിക, മാലതി, കൃഷ്ണ കുമാർ, പരേതരായ സീതാദേവി, വിമല. 

സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തറവാട് ശ്മശാനത്തിൽ.


നിര്യാണത്തിൽ അനുശോചിച്ച് കൂടാളി ഹയര്‍ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post