സീഡ് സൊസൈറ്റി തട്ടിപ്പ് ; നിയമസഹായം നൽകുമെന്ന് കോൺഗ്രസ്

  


മയ്യിൽ :- പകുതി വിലക്ക് ഇരുചക്രവാഹനവും ഗ്രഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിതരായ ആളുകൾക്ക് നിയമസഹായം നൽകാമെന്ന് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടി അറിയിച്ചു.

മയ്യിൽ പഞ്ചായത്തിലെ നിരവധി പേരിൽ നിന്നും സീഡ് സൊസൈറ്റി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് പോലീസിനും ഭരണാധികാരികൾക്കും മുമ്പേ തന്നെ അറിവ് കിട്ടിയിട്ടും നടപടിയെടുക്കാൻ തയ്യാറാവാത്ത കാരണമാണ് ഇത്രയധികം ആൾക്കാർ വഞ്ചിതരായത്. പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

Previous Post Next Post