കുറ്റ്യാട്ടൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാ അയൽക്കൂട്ടം പരിപാടിയുടെ ഭാഗമായി നവപ്രഭ, ജ്വാല കുടുംബശ്രീ അംഗങ്ങൾ പുസ്തകാസ്വാദനം നടത്തി.
നിംന വിജയന്റെ 'എത്രയും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകത്തെക്കുറിച്ച് വിനത എം.സി , ചെങ്കൽ ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകത്തേക്കുറിച്ച് പ്രസന്ന കെ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.