കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം ; വയനാട്ടിൽ ഇന്നും ഒരു മരണം


വയനാട് :- സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു. 

വയനാട്ടിൽ 35 ദിവസത്തിനിടെ 3 മരണം

ജനുവരി 8: കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം

ഫെബ്രുവരി 10: നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. നെല്ലാക്കോട്ട വെള്ളരി ഉന്നതിയിൽ നിന്ന് കാപ്പാടേക്ക് വരുമ്പോൾ.

ഫെബ്രുവരി 11: അട്ടമല ഏറാട്ട് കുണ്ടിലെ ബാലകൃഷ്ണൻ

Previous Post Next Post