പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പള്ളിപ്പറമ്പ് പുഞ്ചിരിറോഡിലെ മഷ്ഹൂദിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. മഷ്ഹൂദിന്റെ താടിയെല്ലിനും കയ്യിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മഷ്ഹൂദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി.