പെരുമാച്ചേരി CRC വായനശാല &ഗ്രന്ഥാലയം എം ടി, ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു


പെരുമാച്ചേരി :-
പെരുമാച്ചേരി CRC വായനശാല &ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ , പി ജയചന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ സംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ഗായകനുമായ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജയചന്ദ്രൻ ഗാനാലാപനവും നടന്നു.

പ്രസ്തുത ചടങ്ങിൽ പ്രസിഡണ്ട് കെ.പി.സജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി രമേശൻമാസ്റ്റർ സ്വാഗതവും വി.കെ. ഉജിനേഷ് നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post