ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ നാടകസഭയുടെ 30 വേദി പങ്കിട്ട നാടകമായ ഭൂമിയുടെ കാവൽക്കാർ നാടകത്തിൻ്റെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ചട്ടുകപ്പാറ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയം ആദരിച്ചു. പു.ക.സ സംസ്ഥാന കൗൺസിൽ അംഗം കെ.വി.ജിജിൽ ഉൽഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് കെ.സനേഷ് അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ.രസിത നന്ദിയും പറഞ്ഞു.