മയ്യിൽ:- കെപിഎസ്ടിഎ തളിപ്പറമ്പ സൗത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഎസ്എസ്, യുഎസ്എസ് മാതൃക പരീക്ഷ നടത്തി. ചേലേരി എ യു പി സ്കൂളിലും രാധാകൃഷ്ണ എ യു പി സ്കൂളിലുമായി നടത്തിയ പരീക്ഷയിൽ എൽ എസ് എസ്, യുഎസ്എസ് വിഭാഗങ്ങളിലായി 500ലധികം വിദ്യാർത്ഥികൾ പങ്കാളികളായി.
ജില്ലാ വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ എ.കെ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവസരം പോലും നഷ്ടപ്പെടുത്തി അറിവിനുമപ്പുറം ചില അധ്യാപക സംഘടനകൾ നടത്തുന്ന സങ്കുചിത സംഘടന ബോധം അധ്യാപക സമൂഹത്തിന് തന്നെ നാണക്കേട് ആണെന്ന് കെ പി എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം സംഘടനകൾ പുനർ വിചിന്തനം നടത്താൻ തയാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് മുഫീദ് കെ എം, സെക്രട്ടറി താജുദ്ധീൻ കെ.പി, ജില്ലാ കമ്മിറ്റി അംഗം ശ്രീജ എം എന്നിവർ സംസാരിച്ചു.