KSRTC ജീവനക്കാരെ കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും


തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സി ജീവനക്കാരെയും കുടുംബങ്ങളെയും കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും. കെ.എസ്.ആർ.ടി.സി അധികൃതരും കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള സംസ്ഥാന ആരോഗ്യ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ആദ്യമായിട്ടാണ് കെ.എസ്.ആർ.ടി സി. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്.

ശമ്പളം പോലും കൃത്യമായി കൊടുക്കാൻ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധിയുള്ള സ്ഥാപനത്തിൽ ജീവനക്കാർ ചികിത്സച്ചെലവിനും മറ്റും ഏറെ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം തുക ജീവനക്കാരാണോ അതോ കെ.എസ്.ആർ.ടി.സി.യാണോ വഹിക്കേണ്ടത് എന്നതിൽ തീരുമാനമായിട്ടില്ല.

Previous Post Next Post