കണ്ണൂർ :- കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ ബജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കണ്ണൂർ ഡിപ്പോയിൽ നിന്നും നിലമ്പൂരിലേക്ക് യാത്ര സംഘടിപ്പിച്ചു. രാവിലെ 05.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവയും മലപ്പുറത്തെ മിനി ഊട്ടി എന്നറിയപ്പെടുന്ന മിസ്റ്റി ലാൻഡും സന്ദർശിച്ചു. ഇന്ത്യയിലെ നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് കാണാനുള്ള സൗകര്യവും പാക്കേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഭക്ഷണവും എൻട്രി ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്. മാർച്ച് രണ്ട്, ഒമ്പത് തീയ്യതികളിലാണ് അടുത്ത യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജ്
ഫെബ്രുവരി 21ന് പുറപ്പെടുന്ന മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജിൽ സീറ്റുകൾ ഒഴിവുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675