കൊളച്ചേരി :- സംസ്ഥാന ബജറ്റിൽ സർവീസ് പെൻഷൻകാരോട് കാണിച്ച അവഗണനക്കെതിരെ KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. 2022 മുതൽ കുടിശ്ശികയായ 19% വരുന്ന 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, 2024 ജൂലൈ മാസം മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുക, സർവ്വീസ് പെൻഷൻകാരോടുള്ള വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതാനെതിരെയുള്ള സമരം, ബ്ലോക്ക് പ്രസിഡണ്ട് പി.ശിവരാമൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി ശശിധരൻ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി അംഗം സി.വാസു മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ പി.കെ പ്രഭാകരൻ, കെ.പി ചന്ദ്രൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം എം.ബാലകൃഷ്ണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. വി.പത്മനാഭൻ മാസ്റ്റർ, പി.കെ രഘുനാഥൻ, വി.ബാലൻ, ടി.പി പുരുഷോത്തമൻ, ആർ.ദിവാകരൻ, പി.പി അബ്ദുൾ സലാം മാസ്റ്റർ, എസ്.പി മധുസൂദനൻ മാസ്റ്റർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ബ്ലോക്ക് കമ്മിറ്റി ട്രഷറർ കെ.മുരളീധരൻ മാസ്റ്റർ സ്വഗതവും കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് സി.വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.