കുറ്റ്യാട്ടൂർ:- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിനായുള്ള 40 km കടൽ,കായൽ,പുഴ ദീർഘദൂര നീന്തൽ യജ്ഞത്തിൽ പങ്കാളിയായ കെ. പി.ഹംസക്കുട്ടി, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് വേശാല ഈസ്റ്റ് എ.എൽ.പി.സ്കൂൾ അധ്യാപിക എം.എം.വിജയകുമാരി എന്നിവരെ അനുമോദിച്ചു.
ചട്ടുകപ്പാറ ഇന്ദിര ഭവനിൽ വച്ച് സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർ ശ്രീ.കെ.സി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ശിവരാമൻ,വി.പത്മനാഭൻ മാസ്റ്റർ, വി.ബാലൻ, എൻ .കെ.മുസ്തഫ , എം.വി.കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എൻ.സി.ശശിധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.പി.മധുസൂദനൻ സ്വാഗതവും കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു.