കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യലയത്തിലേക്ക് KSU നടത്തിയ മാർച്ചിൽ സംഘർഷം


കണ്ണൂർ :- ഡി ഡി ഇ ഓഫീസിലേക്ക് KSU നടത്തിയ   മാർച്ചിൽ സംഘർഷം. ഇന്നലെ ആരംഭിച്ച SSLC മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പല വിദ്യാലയങ്ങളിലും കൃത്യമായി വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് കെ എസ് യു നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെയാണ് സംഘർഷമുണ്ടായത്.  

പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ അധ്യക്ഷനായി. കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നവനീത് ഷാജി, അർജുൻ കോറോം, അക്ഷയ് മാട്ടൂൽ, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട്, യാസീൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Previous Post Next Post