കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാരഥോത്സവം മാർച്ച് 22 ന്


മംഗളൂരു :- കൊല്ലൂർ മൂകാംബിക ക്ഷേത്രം വാർഷിക ഉത്സവത്തോടനുബന്ധിച്ച് മഹാരഥോത്സവം മാർച്ച് 22 ന് വൈകുന്നേരം 5 മണിക്ക് നടക്കും. പുറത്ത് ക്ഷേത്രനടയിൽ നിന്ന് വലിയ രഥം ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയോടെ ഓലകമണ്ഡപം വരെയും തിരിച്ചും വലിക്കും.

മുഖ്യതന്ത്രി നിത്യാനന്ദ അഡി ഗയുടെ കാർമികത്വത്തിൽ വാർഷിക രഥോത്സവ ചടങ്ങുകൾക്ക് മാർച്ച് 15 ന് തുടക്കമാകും. രാവിലെ 7.30 ന് ഗണപതി പ്രാർഥന, രാത്രി 7.30 ന് യാഗശാല പ്രവേശനവും മുഹൂർത്ത ബലിയും. മാർച്ച് 22 ന് രാവിലെ 9.30-ന് മുഹൂർത്തബലിയും 11 മണിക്ക് രഥാരോഹണവും നടക്കും. 23-ന് പ്രസാദ വിതരണത്തോടെ രഥോത്സവം സമാപിക്കും.

Previous Post Next Post