മാർച്ച് 24, 25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ ബേങ്ക് പണിമുടക്ക് മാറ്റി


ന്യൂഡൽഹി :- മാർച്ച് 24, 25 തീയതികളിൽ പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ചീഫ് ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന ബാങ്ക് മാനേജ്മെന്റ് പ്രതിനിധികളുടെ ഉറപ്പിലാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് മാറ്റിവെക്കാമെന്ന് സമ്മതിച്ചത്. വിഷയത്തിലെ തുടർച്ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കാനും ധാരണയായി.

പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കൽ, ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, പെൻഷൻ പരിഷ്ക്കരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എൻഒബിഒ എന്നിവയടക്കം ഒമ്പതു യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.

Previous Post Next Post