മുണ്ടക്കൈ, ചൂരൽമല പുനരധിവാസം ; ടൗൺഷിപ്പിന് 27ന് തറക്കല്ലിടും


തിരുവനന്തപുരം :- മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ഇരയായവർക്കായി എൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവർ ചേർന്നാകും തറക്കല്ലിടുക.

ദുരന്തത്തിൽ കാണാതായവരുടെ പേര് ഉൾപ്പെടുത്തിയുള്ള ഗസറ്റ് വിജ്‌ഞാപനത്തിൻമേൽ പരാതി അറിയിക്കാനുള്ള തീയതി കഴിഞ്ഞതിനാൽ ഇവരെ മരിച്ചവരായി പ്രഖ്യാപിച്ചുള്ള പട്ടിക ഇന്നു പുറത്തിറക്കും. മരണ സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പുനരധിവാസം കോടതിയുടെ ഇടപെടൽ കാരണമാണു വൈകിയതെന്നും അല്ലെങ്കിൽ ഇപ്പോൾ വാതിൽ നിരപ്പിൽ വീടുകളുടെ പണി എത്തുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post