ശബരിമല :- ശബരിമല ക്ഷേത്രോത്സവത്തിന് ഏപ്രിൽ രണ്ടിന് രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും കാർമികത്വത്തിൽ കൊടിയേറും. ഏപ്രിൽ മൂന്നിന് ഉത്സവബലി തുടങ്ങും.
ഏപ്രിൽ 10 ന് രാത്രി ഒൻപതോടെ ഭഗവാൻ ശരംകുത്തിയിലേക്ക് പള്ളി വേട്ടയ്ക്കായി പോകും. ഏപ്രിൽ 11-ന് രാവിലെ ഒൻപതോടെയാണ് പമ്പയിലേക്കുള്ള ആറാട്ട് എഴുന്നള്ളത്ത്. തുടർന്നാണ് ആറാട്ട് നടക്കുക.