മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അവധിക്കാലം പ്രത്യേക ട്രെയിൻ സർവീസ് ഏപ്രിൽ 3 മുതൽ ; റിസർവേഷൻ മാർച്ച് 24 ന് ആരംഭിക്കും


മുംബൈ :- മുംബൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) അവധിക്കാല പ്രത്യേക തീവണ്ടി ഓടിക്കാൻ റെയിൽവേ. ഏപ്രിൽ മൂന്നു മുതൽ മേയ് 29 വരെ എല്ലാ വ്യാഴാഴ്ചകളിലും എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും (01063) ഏപ്രിൽ അഞ്ചു മുതൽ മേയ് 31 വരെ എല്ലാ ശനിയാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് എൽടിടിയിലേക്കുമാകും വണ്ടി ഓടുക.

വ്യാഴാഴ്ചകളിൽ വൈകീട്ട് നാലിന് എൽടിടിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളിയാഴ്ച രാത്രി 10.45-ന് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ശനിയാഴ്ച രാവിലെ 4.20-ന് പുറപ്പെട്ട് (01064) തിങ്കളാഴ്ച പുലർച്ചെ 12.45-ന് എൽടിടിയിൽ തിരിച്ചെത്തും.

റിസർവേഷൻ മാർച്ച് 24-ന് ആരംഭിക്കും. മാർച്ച് ആറ്, 13 തീ യതികളിൽ മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓടിച്ചഹോളി പ്രത്യേകവണ്ടി വണ്ടിതന്നെയാണ് വേനലവധിക്കാല പ്രത്യേകവണ്ടിയായും ഓടുക.

സ്റ്റോപ്പുകൾ

താനെ, പൻവേൽ, പെൻ, റോഹ, ഖേഡ്, ചില്ലുൺ, സംഘമേശ്വർ റോഡ്, രത്നഗിരി, കങ്കാവ്ലി, സിന്ധുദുർഗ്, കുഡാൾ, സാവന്ത്വാഡി, തിവിം, കർമാലി, മഡ്ഗാവ്, കാർവാർ, ഗോകർണ റോഡ്, കുംത, മുരുഡേശ്വര, ഭട്‌കൽ, മൂകാംബികാ റോഡ്-ബൈന്ദൂർ, കുന്ദാപുര, ഉഡുപ്പി, സുരത്കൽ, മംഗളൂരു ജങ്ഷൻ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം.

Previous Post Next Post