കണ്ണൂർ - ഫുജൈറ ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന സർവീസ് എപ്രിൽ 30 മുതൽ ആരംഭിക്കും


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന സർവീസ് എപ്രിൽ 30 മുതൽ തുടങ്ങും. കണ്ണൂരിൽ നിന്ന് രാത്രി 8.55-ന് പുറപ്പെട്ട് രാവിലെ ഒൻപതിന് തിരികെയെത്തുന്ന വിധത്തിലാണ് സർവീസ്. കണ്ണൂരിൽനിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്.

ദമാമിലേക്ക് ഇൻഡിഗോ ആഴ്ചയിൽ നാലുദിവസം സർവീസ് തുടങ്ങും. എപ്രിൽ 20 മുതലാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. 12.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.30-ന് തിരികെയെത്തുന്ന വിധത്തിലാണ് സർവീ സ്. ദമാം സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തുന്നുണ്ട്. കണ്ണൂർ-മസ്ലറ്റ് സെക്ടറിൽ ഏപ്രിൽ 22 മുതൽ ഇൻഡിഗോ സർവീസ് നടത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. 12. 25-ന് പുറപ്പെട്ട് രാവിലെ 8.45-ന് തി രികെയെത്തും.

എയർ ഇന്ത്യ എക്സ്പ്രസ് വേനൽക്കാല ഷെഡ്യൂളിൽ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സർവീസുകളുടെ എണ്ണത്തിൽ 28 ശതമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെയും വർധനയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. എയർ കേരള, അൽ ഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ പുതിയ കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങാനും സാധ്യതയുണ്ട്.

Previous Post Next Post