കൊളച്ചേരി :- കൊളച്ചേരി ശ്രീ പുതിയവീട് ഊർപ്പഴശ്ശി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 4,5,6 തീയ്യതികളിൽ നടക്കും. ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നാഗപൂജ.
ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രതിഷ്ഠാദിനം, വൈകുന്നേരം 5 മണിക്ക് ദൈവത്താർ വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം, 7 മണിക്ക് ധർമ്മദൈവം വെള്ളാട്ടം, രാത്രി 7.45 ന് പെരുമ്പാറ ഭഗവതി വെള്ളാട്ടം, 8.30 ന് വിഷ്ണുമൂർത്തി വെള്ളാട്ടം. രാത്രി 9 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
ഏപ്രിൽ 6 ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ദൈവത്താർ പുറപ്പാട്, 4 മണിക്ക് ഗുളികൻ, 5 മണിക്ക് ധർമ്മദൈവം, 6 മണിക്ക് പെരുമ്പാറ ഭഗവതി, 7 മണിക്ക് വിഷ്ണുമൂർത്തി. 9 മണിക്ക് കരുമാരത്ത് ഇല്ലത്തേക്ക് എഴുന്നള്ളിപ്പ്.