ഹജ്ജ് ; കോഴിക്കോട് ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, 516 പേരെ കണ്ണൂരിലേക്ക് മാറ്റും


കണ്ണൂർ :- കരിപ്പൂർ വഴി ഈവർഷം ഹജ്ജിന് അപേക്ഷിച്ച 516 പേരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ളക്കുട്ടി. കോഴിക്കോട്ടെ ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കാരണം 3,000 പേർ കണ്ണൂരിലേക്ക് മാറ്റം ആവശ്യപ്പെട്ട് ഹജ്ജ് കമ്മി റ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും അപേക്ഷ നൽകിയിട്ടു ണ്ട്. വിമാനക്കമ്പനികളുമായി സംസാരിച്ചപ്പോൾ നിരക്ക് കുറയ്ക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്. തുടർന്നാണ് ഏതാനും പേരെ കണ്ണൂരി ലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഹജ്ജ് യാത്രയ്ക്ക് കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് കരിപ്പൂരിൽനിന്ന് 40,000 രൂപ അധികം നൽകേണ്ടിവരുന്നതാണ് മാറ്റത്തിന് കാരണം. കൂടുതൽപ്പേർ മാറ്റം ആവശ്യപ്പെടുന്നതിനാൽ നറുക്കെടുപ്പിലൂടെയാകും അപേക്ഷ പരിഗണിക്കുക. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 10 ഹജ്ജ് എംബാർക്കേ ഷൻ പോയിന്റായിരുന്നത് എൻഡിഎ സർക്കാർ വന്നശേഷം അത് 22 ആക്കി ഉയർത്തിയതായി അബ്ദുള്ളക്കുട്ടി അറിയിച്ചു. പല വിമാ നത്താവളങ്ങളിലും ഹജ്ജ് യാത്രാനിരക്കിൽ വലിയ വ്യത്യാസമുണ്ട്. ഇക്കാര്യം ഹജ്ജ് കമ്മിറ്റി വിശദമായി ചർച്ചചെയ്തു. കൂടുതൽ തീർഥാട കർ ഉള്ളിടത്ത് നിരക്ക് കുറയ്ക്കുന്നതാണ് വിമാനക്കമ്പനികളുടെ രീതി. കേരളത്തിലെ മൂന്ന് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ ഒന്നാക്കി ചുരു ക്കിയാൽ നിരക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Previous Post Next Post