പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും താലപ്പൊലി കളിയാട്ട മഹോത്സവവും മാർച്ച് 8 മുതൽ 11 വരെ


പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും താലപ്പൊലി കളിയാട്ട മഹോത്സവവും മാർച്ച് 8, 9, 10, 11 തീയതികളിൽ നടക്കും.

മാർച്ച് 8 ശനിയാഴ്ച രാവിലെ 6 മണിക്ക് പ്രതിഷ്ഠാദിനം. വൈകുന്നേരം കാവിൽ കയറൽ, വൈകുന്നേരം മൂന്നു മണിക്ക് ക്ഷേത്ര ആരൂഢസ്ഥാനമായ ഭണ്ഡാര പുരയിൽ നിന്നും തിടമ്പും തിരവായുധവും എഴുന്നള്ളിപ്പും കലവറക്കൽ ഘോഷയാത്രയും. വൈകുന്നേരം ആറുമണിക്ക് കൊടി ഇലവെപ്പ് കർമ്മം, ഏഴുമണിക്ക് പുതിയ ഭഗവതിയുടെ കൂടിയാട്ടം. രാത്രി 8 മണി മുതൽ ദേശവാസികളുടെ കലാപരിപാടികൾ അരങ്ങേറും. രാത്രി 10 മണിക്ക് രാവിലെ രാഗലയ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. 

മാർച്ച് 9 ഞായറാഴ്ച രാത്രി കളോംബലി, ഏഴുമണിക്ക് കുടവെപ്പ്, എട്ടുമണിക്ക് ഗണപതി കളത്തിൽ പൂജ, രാത്രി 9 മണിക്ക് പുതിയ ഭഗവതിയുടെ കൂടിയാട്ടം, തുടർന്ന് വീരൻ തോറ്റം, രാത്രി 12 മണിക്ക് വീരൻ ദൈവം കെട്ടിയാടും.

മാർച്ച് 10 തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് വീരാളി തുടർന്ന് കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കൽ ബലികയ്യേൽക്കൽ, പുലർച്ചെ അഞ്ചുമണിക്ക് പുതിയ ഭഗവതി ഭദ്രകാളി തെയ്യങ്ങൾ. വൈകുന്നേരം ആറുമണിക്ക് ഗണപതി കളത്തിൽ പൂജ ആറ് മുപ്പതിന് ഇളം കോലം എട്ടുമണിക്ക് ദണ്ഡൻ ദൈവത്തിന്റെ വെള്ളാട്ടം  പത്തുമണിക്ക് വിഷ്ണുമൂർത്തി തോറ്റം തുടർന്ന് മുതകലശം എഴുന്നള്ളത്ത്. രാത്രി 12 മണിക്ക് വീരൻ ദൈവം.

മാർച്ച് 11 ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക് കുളിച്ചിരുന്ന തുടർന്ന് കളം കയ്യേൽക്കൽ  താലപ്പൊലി, പുലർച്ചെ നാലുമണിക്ക് ദണ്ഡം ദൈവത്തിന്റെ പുറപ്പാട് തുടർന്ന് വിഷ്ണുമൂർത്തി. അഞ്ചുമണിക്ക് കളം കയ്യേൽക്കൽ, കലശം കയ്യേൽക്കൽ ഏഴുമണിക്ക് താഴ്പര ദേവത, എട്ടുമണിക്ക് ആരാധന, 9 മണിക്ക് ദണ്ഡൻ ദൈവത്തിന്റെ ഗുരുതി തർപ്പണം ഉച്ചയ്ക്ക് ഭണ്ഡാരപ്പുരയിലേക്ക് തിടമ്പും തിരുവായുധവും തിരിച്ചെഴുന്നള്ളത്ത്. എല്ലാദിവസവും രാത്രി എട്ടുമണി മുതൽ 11 മണി വരെ പ്രസാദ് സദ്യ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post