മയ്യിൽ :- വനിതാ ദിനത്തിൽ വർഷങ്ങളായി മയ്യിൽ ടൗണിലെ ശുചീകരണ പ്രവൃത്തി ചെയ്യുന്ന ഉഷ, ശ്യാമള എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. സോൺ ചെയർപേഴ്സൺ പി.കെ നാരായണൻ ഉപഹാര സമർപ്പണം നടത്തി.
മയ്യിൽ ലയൺസ് ക്ലബ് ഓഫീസിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലയൺ കെ.വി ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രാധാകൃഷ്ണൻ, ട്രഷറർ സി.കെ പ്രേമരാജൻ, രാജീവ് മാണിക്കോത്ത്, പി.കെ ശശി, ദീപിക, ശ്രീജ, സ്മിജ എന്നിവർ സംസാരിച്ചു.