തളിപ്പറമ്പ്:-തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മോറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. രാത്രി ഒന്‍പതോടെയാണ് സംഭവം.ബംഗാള്‍ സ്വദേശി ധാലിം ഖാൻ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വളപട്ടണം പോലീസ് പിടികൂടി. കുടു എന്ന് വിളിക്കുന്ന സുജെയ്കുമാർ ആണ് പിടിയിലായത്.