കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ മഹാരഥോത്സവം ഇന്ന്


ഉഡുപ്പി :- കൊല്ലൂർ മൂകാംബികാക്ഷേത്ര വീഥിയിലൂടെ  മൂകാംബികാദേവിയെ രഥത്തിൽ ആനയിച്ച്  മഹാരഥംവലി കാണാനായി ആയിരക്കണക്കിന് ഭക്തർ ഇന്ന് കൊല്ലൂരിലെത്തും. രഥോത്സവത്തിന് വൈകിട്ട് 5 മണിക്ക് തുടക്കമാകും. അലങ്കരിച്ച രഥം ഓലകാ മണ്ഡപം വരെയും തിരിച്ചും വലിക്കും.

മുഖ്യതന്ത്രി നിത്യാനന്ദ അഡിഗ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കേരളത്തിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെ ഭക്‌തർ കൊല്ലൂരിലെത്തും. പ്രധാന ചടങ്ങായ രഥംവലിക്കു ശേഷം നാളെ വൈകിട്ട് 7ന് ഒക്കൂലി, 24 ന് രാവിലെ 7.30ന് അശ്വാരോഹണോത്സവം, മഹാപൂർണാഹുതി, പൂർണ കുംഭാഭിഷേകം, പ്രസാദ വിതരണം എന്നിവയും നടക്കും.

Previous Post Next Post