കെ-ടെറ്റ് പരീക്ഷയ്ക്ക് ഇനി തമിഴ്, കന്നഡ ഭാഷകളിലും ചോദ്യപേപ്പർ


പാലക്കാട് :- കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തമിഴ്, കന്നഡ ഭാഷകളിൽക്കൂടി ചോദ്യക്കടലാസ് നൽകാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

പരീക്ഷയിലെ മൂന്നു വിഭാഗങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇപ്പോൾ ചോദ്യക്കടലാസ് നൽകിവരുന്ന വിഷയങ്ങളിൽ തമിഴ്, കന്നഡ ചോദ്യക്കടലാസും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർസെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Previous Post Next Post