നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് കടയുടെ ഗ്ലാസ് തകർന്നു

 


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് തെരു ടാക്സി സ്റ്റാൻ്റിന് സമീപം പെറ്റ്സ് വേൾഡ് കടയുടെ ഗ്ലാസ് തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കടയുടെ സമീപത്ത് നിന്നും പിറകിലോട്ട് എടുത്ത നാഷണൽ പെർമ്മിറ്റ് ലോറിയുടെ പിറക് ഭാഗം ഇടിച്ചാണ് ഗ്ലാസ് തകർന്നത്. കടയിൽ സ്ഥാപിച്ച ക്യാമറയിൽ ഇത് വ്യക്തമായിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ല കടയുടമ മടപ്പുരയ്ക്കൽ ഹരിദാസൻ മയ്യിൽ പോലീസ്ൽ പരാതി നൽകി. ഗ്ലാസ് തകർത്ത് നിർത്താതെ പോയ വണ്ടി കണ്ടെത്താനുള്ള ശ്രമത്തിലാണ് മയ്യിൽ പോലീസ്

Previous Post Next Post