തിരുവനന്തപുരം:- ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു.ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി.
എന്നാൽ, പ്രധാന ആവശ്യങ്ങളായ ഓണറേറിയം വർധനയും പെൻഷനും അംഗീകരിച്ചിട്ടില്ല.ആവശ്യങ്ങളിൽ ഒന്നെങ്കിലും അംഗീകരിച്ചതിൽ സന്തോഷമെന്ന് ആശാ വർക്കർമാർ പ്രതികരിച്ചു.
36-ാം ദിവസമായി തുടരുന്ന രാപ്പകൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ ആശമാർ സെക്രട്ടേറിയറ്റ് ഉപരോധം നടത്തുകയാണ്